കൊച്ചി: ലൈംഗികപീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് അനുവദിച്ച മുൻകൂർജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ നോട്ടീസ് നൽകാൻ ഹൈക്കോടതി ഉത്തരവായി. മുൻകൂർജാമ്യം ലഭിച്ചതോടെ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ല.
വസ്തുതകൾ ശരിയായി വിലയിരുത്താതെയാണ് തിരുവനന്തപുരം അഡി. സെഷൻസ് കോടതി എൽദോസിന് മുൻകൂർജാമ്യം നൽകിയത്. അധികാരവും പണവുമുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ കോടതി പരിഗണിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. കോവളം പൊലീസ് രജിസ്റ്റർചെയ്ത കേസിൽ ഒക്ടോബർ 20നാണ് കുന്നപ്പിള്ളിക്ക് മുൻകൂർജാമ്യം കിട്ടിയത്. യുവതി നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയതിന് കോവളം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയ്ക്കെതിരെ നടപടി തുടങ്ങിയെന്നും ഹർജിയിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |