SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.35 PM IST

മൈ റേഡിയോ 90 ലോഗോ പ്രകാശനം

radio-

തൃശൂർ: കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അനുമതിയോടെ സ്‌നേഹപൂർവം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന കമ്മ്യൂണിറ്റി എഫ്.എം റേഡിയോ ' മൈ റേഡിയോ 90' യുടെ ലോഗോ പ്രകാശനം ചലച്ചിത്ര നടൻ ടോവിനോ തോമസ് നിർവഹിച്ചു. വിമല കോളേജിൽ ടി.എൻ.പ്രതാപൻ എം.പി, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.പി.സുരേന്ദ്രൻ, മൈ റേഡിയോ സി.ഇ.ഒ ആഷിക്, വിമല കോളേജ് ചെയർപേഴ്‌സൺ ഹാനി ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. വിമല കോളേജ് പ്രിൻസിപ്പൽ ഡോ.സി.ബീന ജോസ് നന്ദി പറഞ്ഞു. സി.പി.സാലിഹ്, ജലീൽ വലിയകത്ത്, ആർ.സജി, രതീഷ് വേഗ, മനോജ് കമ്മത്ത്, അഡ്വ.എം.ആർ.മൗനിഷ്, എം.സി.താജുദ്ദീൻ എന്നിവർ സംബന്ധിച്ചു. രതീഷ് വേഗയുടെയും സംഘത്തിന്റെയും മ്യൂസിക് ബാൻഡ് അരങ്ങേറി. വിദ്യാഭ്യാസത്തിനും എന്റർടെയിൻമെന്റിനും തുല്യ പ്രാധാന്യം നൽകുന്ന കമ്മ്യൂണിറ്റി റേഡിയോയാണ് ' മൈ റേഡിയോ 90'. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റേഡിയോയുടെ ഉദ്ഘാടനം നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MYRADIO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.