SignIn
Kerala Kaumudi Online
Thursday, 18 April 2024 6.47 AM IST

പൊലിമ പുതുക്കാട് ലോഗോ പ്രകാശനം

polima

തൃശൂർ: ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ ആവിഷ്‌കരിച്ച പൊലിമ പുതുക്കാടിന്റെ ലോഗോ പ്രകാശനം കെ.കെ.രാമചന്ദ്രൻ എം.എൽ.എ കൃഷിമന്ത്രി പി.പ്രസാദിന് നൽകി നിർവഹിച്ചു. തൃശൂർ ആർട്‌സ് കോളേജ് വിദ്യാർത്ഥികളാണ് ലോഗോ തയ്യാറാക്കിയത്. സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികളെ ഉൾപ്പെടുത്തി മണ്ഡലത്തിലെ 40,000ൽപരം സ്ത്രീകളെ കൃഷിയിലേയ്ക്ക് നയിക്കുന്ന പദ്ധതിയാണ് 'പൊലിമ പുതുക്കാട്'. റവന്യൂമന്ത്രി കെ.രാജൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.പ്രിൻസ്, ഡോ.ബി.അശോക്, ടി.വി.സുഭാഷ്, ജില്ല കൃഷി ഓഫീസർ കെ.കെ.സിനിയ, ഡോ.സ്വപ്ന, എസ്.എൽ.നിർമ്മൽ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ നിന്നായി രണ്ടായിരത്തിലധികം വരുന്ന കുടുംബശ്രീ യൂണിറ്റുകളിൽ കൃഷി വ്യാപിപ്പിച്ച് വിഷരഹിത ഭക്ഷ്യോൽപന്നം ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, POLIMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.