കാസർകോട്.കേരളാ തുളു അക്കാഡമിയുടെ പുതിയ ഭരണസമിതി നവമ്പർ ഒന്നിന് ചുമതലയേൽക്കും. ആസ്ഥാനമായ ഹൊസങ്കടി ദുർഗിപ്പള്ളയിൽ പകൽ രണ്ടിന് മന്ത്രി അഹമ്മദ് ദേവർകോവിൽ അധികാര കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തുളു ഭാഷ സംസാരിക്കുന്നവരുടെ ദേശീയ സമ്മേളനം, സെമിനാറുകൾ, ഡോക്യുമെന്ററി നിർമാണം, ഗവേഷണ രംഗത്ത് സർവകലാശാലകളുമായി യോജിച്ചുള്ള പരിപാടികൾ തുടങ്ങിയവ പുതിയ ഭരണസമിതി ചെയ്യുമെന്ന് ചെയർമാൻ കെ ആർ ജയാനന്ദ, മുൻ ചെയർമാൻ ഉമേശ് ശാലിയൻ, ജോസഫ് ക്രാസ്റ്റ, എം എൽ അജിത്, സെക്രട്ടറി എ രവീന്ദ്ര എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.നിലവിൽ ദുർഗിപ്പള്ളയിൽ ഒരേക്കർ സ്ഥലവും 35 ലക്ഷം ചിലവിട്ട് നിർമ്മിച്ച തുളുഭവനും അക്കാദമിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |