SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.09 AM IST

കേരളോത്സവം സംഘാടക സമിതി

keralolsavam

പയ്യന്നൂർ : നഗരസഭ കേരളോത്സവ സംഘാടക സമിതി രൂപീകരണ യോഗം ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ജയ , വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, ടി.പി. സെമീറ നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, യുവജനക്ഷേമ ബോർഡ് മുനിസിപ്പൽതല കോർഡിനേറ്റർ പി.വി. അർജുൻ സംസാരിച്ചു. നവംബർ 6 മുതൽ 20 വരെയായി അത്‌ലറ്റിക്സ് കോറോം ഹൈസ്കൂൾ, ഫുട്ബാൾ പയ്യന്നൂർ എ.കെ.എ.എസ്.ജി.വി.എച്ച് .എസ്. , ഷട്ടിൽ വെള്ളൂർ, കബഡി കണിയേരി, വടംവലി കിസാൻ കൊവ്വൽ , ചെസ്സ് മാവിച്ചേരി, ക്രിക്കറ്റ് അന്നൂർ , വോളിബാൾ കണ്ടങ്കാളി , കലാമത്സരങ്ങൾ അന്നൂർ യു.പി.സ്കൂൾ എന്നിവിടങ്ങളിൽ നടക്കും.സംഘാടക സമിതി ഭാരവാഹികൾ: നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത (ചെയർപേഴ്സൺ) നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ് (ജനറൽ കൺവീനർ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.