നിലമ്പൂർ: ബാലസൗഹൃദ കേരളം പദ്ധതിയുടെ നാലാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ സംഘടിപ്പിച്ച ബ്ലോക്ക് തല ഏകദിന ശിൽപ്പശാല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.
ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ മുഹസിൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് കോ ഓർഡിനേറ്റർ അതുല്യ എന്നിവർ ക്ലാസുകളെടുത്തു. മറിയാമ്മ ജോൺ, പാത്തുമ്മ ഇസ്മായിൽ, സീനത്ത് നൗഷാദ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ മുകുന്ദഘോഷ്, സഹൽ അകമ്പാടം, പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ, സി.ഡി.പി.ഒ പി.ഹഫ്സത്ത് , സി.ഡി.പി.ഒ കെ.എം.ജയഗീത, ഐ.സി.ഡി.എസ് സൂപ്പർവൈസർ സി.ടി.പി ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |