തിരുവനന്തപുരം: കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനങ്ങളും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലഹരിക്കെതിരെ കേരള മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മോട്ടോർതൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ റാലി ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. കനകക്കുന്ന് മുതൽ തമ്പാനൂർ വരെ നടന്ന റാലിയിൽ മുന്നൂറോളം ഓട്ടോ, ടാക്സി വാഹനങ്ങൾ അണിനിരന്നു. കനകക്കുന്നിൽ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. ലേബർ കമ്മിഷണർ കെ. വാസുകി, കേരള മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. കെ. ദിവാകരൻ, ചീഫ് എക്സിക്യുട്ടീവ് ഓഫിസർ രഞ്ജിത് പി. മനോഹർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |