SignIn
Kerala Kaumudi Online
Thursday, 25 April 2024 4.03 PM IST

സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ കഞ്ചാവ് കടത്തുന്നതായുള്ള സൂചനകളെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തി.ലഹരി മരുന്ന് കേസുകളിൽ തടവിൽ കഴിയുന്നരുടെ സെല്ലുകളിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന.ജയിൽ വളപ്പിൽ നിന്ന് 400ഗ്രാം കഞ്ചാവ് പിടിച്ചതിന് പിന്നാലെയായിരുന്നു പരിശോധനയെന്നാണ് സൂചന.തടവുകാരെ കാണാനെത്തിയ രണ്ടംഗ സംഘത്തിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.പുറത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് കഞ്ചാവുമായി എത്തിയവരെ തടഞ്ഞത്.പിടികൂടുമെന്നു ഉറപ്പായതോടെ ഇവർ കഞ്ചാവ് വലിച്ചെറിഞ്ഞു.ഇത് സി.സി.ടിവിയുടെ സഹായത്തോടെ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ ഇക്കാര്യം ജയിൽ അധികൃതർ നിഷേധിച്ചു.സെൻട്രൽ ജയിൽ വളപ്പിൽ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും കഞ്ചാവ് കടത്താൻ ശ്രമം നടക്കുന്നതായുള്ള സൂചനകളെ തുടർന്നാണ് പരിശോധന നടത്തിയതെന്നും അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.