തിരുവനന്തപുരം: എൻജിനിയറിംഗ് കോളേജുകളിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കാൻ സാങ്കേതിക സർവകലാശാല. സർവകലാശാലയുടെ പോർട്ടൽ സംവിധാനം വഴി 'നോ ടു ഡ്രഗ്സ്' പ്രതിജ്ഞ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും എടുക്കും. ഇവർക്ക് പോർട്ടൽ വഴി പ്രതിജ്ഞാ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 'ലഹരി വിമുക്ത കേരളം കാമ്പസുകളിലൂടെ' എന്ന പരിപാടി 31ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിന്റെ ഡയമണ്ട് ജൂബിലി ഹാളിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ എൻജിനിയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |