കുട്ടനാട് : കേരള സ്ക്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി കുട്ടമംഗലം എൽ.പി സ്ക്കൂളിൽ സംഘടിപ്പിച്ച ജനകീയ ചർച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ.വിനോദ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എ.പ്രമോദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് പട്ടണം, ചാവറ ഭവൻ ഡയറക്ടർ ഫാ.തോമസ് ഇരുമ്പ്കുത്തി, പി.ടി.ജോസഫ്, ടി.പി.വിജയപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തംഗം കവിത സാബു സ്വാഗതവും ഹെഡ്മിസ്ട്രസ് രാജി നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |