ചിറ്റൂർ: സംസ്ഥാന സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചിറ്റൂരിൽ താലൂക്ക് തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. മിനി സിവിൽ സ്റ്റേഷനിൽ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് നിർവ്വഹിച്ചു. ചിറ്റൂർ - തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ കെ.ശിവകുമാർ അദ്ധ്യക്ഷനായി.
താലൂക്ക് തലത്തിലുള്ള മികച്ച എം.എസ്.എം.ഇ സൗഹൃദ ബാങ്കായ തത്തമംഗലം കേരള ഗ്രാമീൺ ബാങ്കിന് മെമെന്റോ നൽകി ആദരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഗിരീഷ് സ്വാഗതവും ചിറ്റൂർ താലൂക്ക് എ.ഡി.ഐ.ഒ ദിലീപ് കുമാർ നന്ദിയും പറഞ്ഞു. കെ.എഫ്.സി മാനേജർ അരൂൺ വിവിധ സ്കീമുകളെ കുറിച്ച് ക്ലാസെടുത്തു. കെ.എസ്.പി.സി.ബി അസിസ്റ്റന്റ് ദീപ്തി മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാര്യങ്ങൾ വിശദീകരിച്ചു. കെ.വി.സിദ്ധാർത്ഥൻ, താലൂക്ക് എ.ഡി.ഐ.ഒ ദിലീപ് കുമാർ എന്നിവർ വ്യവസായ വകുപ്പിന്റെ വിവിധ സ്കീമുകളെ കുറിച്ചും ക്ലാസെടുത്തു. എൽ.ഡി.എം ശ്രീനാഥ് സംരംഭകാരുമായി സംവദിച്ചു.
82 സംരംഭകർ പങ്കെടുത്തു. നിക്ഷേപ സംഗമത്തിൽ പങ്കെടുത്ത സംരംഭകരിൽ നിന്ന് ഈ സംരംഭക വർഷത്തിൽ ചിറ്റൂർ താലൂക്കിൽ എട്ടു കോടി തൊണ്ണൂറ്റി മൂന്നു ലക്ഷം രൂപയുടെ നിക്ഷേപ സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. സംരംഭകരും താലൂക്കിലെ ഐ.ഇ.ഒമാരും ഇന്റേൺസ് റിസോഴ്സ് പേഴ്സൺ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |