ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതിയായ "മഴവില്ല് 2022''
ന്റെ ഭാഗമായി വാനനിരീക്ഷണ പഠന ശിൽപ്പശാല നടത്തി. ബാലുശ്ശേരി എ.എം.എൽ.പി സ്കൂളിൽ നടത്തിയ ശിൽപ്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസ്സൈനാർ എമ്മച്ചംകണ്ടി അദ്ധ്യക്ഷനായി. വിദ്യാർത്ഥികളിൽ വാനനിരീക്ഷണത്തിനുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്ര അവബോധം വളർത്തുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ് ശിൽപ്പശാല. അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി ക്ലാസുകൾ നയിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉമ മഠത്തിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ശ്രീജ, ഹരീഷ് നന്ദനം, അനൂജ, ബീന കാട്ടുപറമ്പത്ത്, അദ്ധ്യാപകരായ സന്തോഷ് , രജിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |