SignIn
Kerala Kaumudi Online
Friday, 19 April 2024 11.57 PM IST

ദേശീയ ഏകതാ ദിവസ് - ലഹരിക്കെതിരെ കൂട്ട ഓട്ടം

walkathon

തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം രാജ്യത്തെ 75,000 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന നാഷണൽ യൂണിറ്റി റൺ ഇന്ന് വിപുലമായി സംഘടിപ്പിക്കും.

നെഹ്രു യുവകേന്ദ്രം, നാഷണൽ സർവീസ് സ്‌കീം, മറ്റ് സർക്കാർ ഏജൻസികൾ, യുവജന സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ. ലഹരിക്കെതിരെയുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് യൂണിറ്റി റൺ നടത്തുന്നത്. ജില്ലാതല യൂണിറ്റി റൺ ഇന്ന് രാവിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ നിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി വിദ്യാർത്ഥി കോർണറിൽ സമാപിക്കും. ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ രാവിലെ 8.30ന് യൂണിറ്റി റൺ ഫ്‌ളാഗ് ഓഫ് ചെയ്യും. നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാർ, യൂത്ത് ക്‌ളബ്ബ് അംഗങ്ങൾ, നാഷനൽ യൂത്ത് വളണ്ടിയർമാർ എന്നിവർ പങ്കെടുക്കും. പ്രാദേശികമായും യൂണിറ്റി റൺ സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, WALKATHONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.