ആലപ്പുഴ: നഗരസഭ വാടക്കനാൽ വാർഡ് കൗൺസിലർ റഹിയാനത്തിന്റെ നേതൃത്വത്തിൽ വാടക്കനാൽ വയോമിത്രവും ചൈതന്യ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ തിമിര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. 27 പേർക്ക് സൗജന്യ ഓപ്പറേഷൻ സൗകര്യവും ആവശ്യമായവർക്ക് കണ്ണടയും അവശ്യ മരുന്നുകളും സൗജന്യമായി നൽകി. നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ റഹിയാനത്ത് അദ്ധ്യക്ഷത വഹിച്ചു. വയോജന ക്ലബ് പ്രസിഡന്റ് ഡോ. അസ്ലം, സെക്രട്ടറി ആനി സ്കറിയ, എ.ഡി.എസ് ചെയർപേഴ്സൺ ജാൻസി, വയോമിത്രം ജെ.പി.എച്ച്.എൻ കല, കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |