തിരൂരങ്ങാടി : കാമ്പസുകളിൽ ഇനി ലോകകപ്പിന്റെ വിസിൽ മുഴക്കം.അടുത്തമാസം ഖത്തറിൽ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ആരവങ്ങൾ ഉയരുന്നതിന് മുന്നോടിയായി കാമ്പസുകളിലും ആരവങ്ങളുയർന്നു തുടങ്ങി. ഫിഫയുടെ ഔദ്യോഗിക പന്തായ അൽ രിഹ്ലയുടെ പതിപ്പ് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ എത്തി. കോളേജ് ഖത്തർ അലുംമ്നി അസോസിയേഷനാണ് പന്ത് കാമ്പസിലെത്തിച്ചത്. ലോകകപ്പിനെ വരവേറ്റുള്ള ബാനറും കാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട് . കോളേജ് മാനേജർ എം.കെ. ബാവ, പ്രിൻസിപ്പൽ ഡോ. കെ. അസീസ് എന്നിവർ ചേർന്ന് പന്ത് ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |