മലപ്പുറം: ലഹരി വ്യാപനത്തിനെതിരെ ജില്ലാ മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ നാളെ ജില്ലാ കൺവെൻഷനും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം മലബാർ ഹൗസിൽ ചേരുന്ന ജില്ലാ കൺവെൻഷനിൽ സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ജനറൽ സെക്രട്ടറി വിൻസെന്റ് മാളിയേക്കൽ പങ്കെടുക്കും. വൈകിട്ട് 4ന് കെ.എസ്.ആർ.ടി.സി പരിസരത്ത് പൊതുസമ്മേളനം നടക്കും. പി.ഉബൈദുല്ല എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, നഗരസഭ ചെയർമാൻ മുജീബ് കാടേരി തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |