കൊല്ലം: യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഘം പൊലീസ് പിടിയിൽ. കടപ്പാക്കട ജനയുഗം നഗറിൽ വയലിൽ പുത്തൻവീട്ടിൽ ഹരീഷ് (20), ആശ്രാമം ചേരിയിൽ ലക്ഷ്മണ നഗർ തെക്കേടത്ത് വീട്ടിൽ പ്രസീദ് (19), ആശ്രാമം ചേരിയിൽ ലക്ഷ്മണ നഗർ പടിഞ്ഞാറ്റതിൽ വീട്ടിൽ ജിഷ്ണു (18) എന്നിവരും ഒരു പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30ഓടെ ആശ്രാമം ഗ്രൗണ്ടിന് സമീപമാണ് നാലുപേരടങ്ങുന്ന സംഘം കടപ്പാക്കട സ്വദേശിയായ യുവാവിനെ ബിയർ കുപ്പിക്ക് ആക്രമിച്ച് പണം കവർന്നത്. ഇതേ സംഘത്തിൽ ഉൾപ്പെട്ടവരാണ് എറുണാകുളത്ത് യുവതിയിൽ നിന്ന് പണം പിടിച്ചുപറിച്ചതെന്നും സംശയിക്കുന്നു. സംഘത്തിലെ ഒരാൾക്കെതിരെ വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ചെന്ന പരാതിയുമുണ്ട്. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ചു, സി.പി.ഒമാരായ അഭിലാഷ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |