കൊല്ലം: കൊല്ലം - ചെങ്കോട്ട പാതയിൽ ഗുരുവായൂർ - മധുര ട്രെയിൻ സർവീസും കൊല്ലം - പുനലൂർ പാസഞ്ചർ ചെങ്കോട്ട വരെ നീട്ടുന്നതും സജീവ പരിഗണനയിലാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
എം.പിയുടെ ആവശ്യത്തെ തുടർന്ന് വിഷയം ഇന്റർ റയിൽവേ ടൈംടേബിൾ കോ ഓഡിനേഷൻ യോഗത്തിൽ ചർച്ച ചെയ്തതായും സർവീസ് അനുമതിക്കായി റെയിൽവേ ബോർഡിന് ശുപാർശ നൽകിയതായും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബി.ജി.മല്ല്യ എം.പിയെ രേഖാമൂലം അറിയിച്ചു. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും റെയിൽവേ ബോർഡിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും അംഗീകാരത്തിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |