തൃശൂർ : ഒരു മാസമായി തുടരുന്ന നോ ടു ഡ്രഗ്സ് കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനം തെക്കേ ഗോപുര നടയിൽ കേരളപ്പിറവി ദിനം കൂടിയായ നവംബർ ഒന്നിന് രാവിലെ 9ന് 1000 വിദ്യാർത്ഥികൾ ചേർന്ന് കേരളത്തിന്റെ ഭൂപടം തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശാന്തിപുരം ബസാർ നാടകം, യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സംഗീത ശിൽപം, സുധീഷ് അമ്മവീട് അവതരിപ്പിക്കുന്ന ഏകപാത്ര നാടകം, ലഹരിക്കെതിരായ കുട്ടിച്ചങ്ങല എന്നിവ അരങ്ങേറും. പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, എക്സൈസ് വകുപ്പും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി.ശ്രീദേവി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.പ്രേം കൃഷ്ണ, സി.പി.അബ്ദുൽ കരീം, ഡോ.യു.ആർ.രാഹുൽ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |