SignIn
Kerala Kaumudi Online
Thursday, 28 March 2024 9.55 PM IST

വര്‍ണ്ണശലഭങ്ങള്‍ക്ക് ആകാശമൊരുക്കി ബഡ്സ്

disabled

തൃശൂർ: സഹൃദയ പങ്കാളിത്തം കൊണ്ടും കലാ വിരുന്ന് കൊണ്ടും സമ്പന്നമായി ബഡ്‌സ് കലോത്സവ ദിനം. 'വർണ്ണശലഭങ്ങൾ' എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവദിനം ഭിന്നശേഷിക്കാരായ പ്രതിഭകളുടെ കലാ അവതരണങ്ങൾക്ക് വേദിയൊരുക്കി. തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലോത്സവത്തിൽ അഞ്ച് ബഡ്‌സ് സ്‌കൂളിൽ നിന്നും 12 ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങളിൽ നിന്നുമായി തെരഞ്ഞെടുത്ത നൂറിൽപരം വിദ്യാർത്ഥികളാണ് ഭാഗമായത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ഒപ്പന, നാടൻപാട്ട്, തിരുവാതിര, ചിത്രരചന തുടങ്ങി നിരവധി മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഉപഹാരം ഷീന പറയങ്ങാട്ടിൽ വിതരണം ചെയ്തു. കോർപറേഷൻ മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.സി.നിർമ്മൽ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, പി.എം.അഹമ്മദ്, കെ.ശശിധരൻ മാസ്റ്റർ, പി.പി.സുനിത തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BUDS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.