തൃശൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പേപ്പർബാഗ് നിർമ്മാണ പരിശീലനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ യുവതി കോ ഓർഡിനേറ്റർ സുകന്യ ബൈജു അദ്ധ്യക്ഷയായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത സി.ടി, ജില്ലാ കോ ഓർഡിനേറ്റർ ഒ.എസ് സുബീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |