SignIn
Kerala Kaumudi Online
Saturday, 20 April 2024 2.14 AM IST

ലീഡ്സടിച്ച് ലിവ‌ർ തകർന്നു

leeds

ആൻഫീൽഡ്: ഇംഗ്ലീഷ് പ്രിമിയർ ലിവർപൂളിനെ അട്ടിമറിച്ച് ലീഡ്സ് യുണൈറ്റഡ്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലീഡ്സിനോട് ലിവർപൂൾ അടിയറവ് പറഞ്ഞത്. റോഡ്രിഗോ മൊറേനോയുടെ ഗോളിൽ 4-ാം മിനിട്ടിൽ ലീഡ്സ് ലീഡെടുത്തു.എന്നാൽ 14-ാം മിനിൽ മൊഹമ്മദ് സാലനേടിയ ഗോളിലൂടെ ലിവ‌ർപൂൾ സമനില പിടിച്ചു. മതസരം സമനിലയിലേക്ക് നീങ്ങവെ 89-ാം മിനിട്ടിൽ സമ്മർവില്ലെ ലീഡ്സിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. പ്രിമിയർ ലീഗിൽ ആൻഫീൽഡിൽ 2021 മാർച്ചിന് ശേഷം ആദ്യമായാണ് ലിവർപൂൾ തോൽക്കുന്നത്. 2001ന് ശേഷം ആദ്യമായാണ് ആൻഫീൽഡിൽ ലീഡ്സ് ലിവർപൂളിനെ കീഴടക്കുന്നത്. മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ 4-1ന് ചെൽസിയെ തരിപ്പണമാക്കി. ലോഫ്റ്റസ് ചീക്ക് ചലോബ എന്നിവരുടെ സെൽഫ് ഗോളുകൾ ചെൽസിയുടെ തോൽവിയുടെ ആഴംകൂട്ടി. ട്രോസാർഡും ഗ്രോബും ബ്രൈറ്റണായി ഓരോ ഗോൾ വീതം നേടി. ഹാവേർട്ട്‌സാണ് ചെൽസിയുടെ ആശ്വാസഗോൾ നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LEEDS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.