SignIn
Kerala Kaumudi Online
Friday, 19 April 2024 2.29 PM IST

വന്നെത്തി ഹാലോവീൻ

pic

ഇന്ന് ഹാലോവീൻ ദിനം ...

ന്യൂയോർക്ക് : വിദേശ രാജ്യങ്ങളിൽ ഭയപ്പെടുത്തുന്ന വേഷങ്ങളും മേക്കപ്പുമൊക്ക ധരിച്ച് ആളുകൾ വീടുകളിലും തെരുവുകളിലുമൊക്കെ ആഘോഷിക്കുന്ന ദിവസമാണ് ഹാലോവീൻ ഡേ. മുമ്പ് അത്ര പ്രചാരമില്ലായിരുന്നെങ്കിലും ഇന്ത്യയിലും ഇപ്പോൾ ഹാലോവീൻ പരിപാടികൾ സജീവമാകുന്നുണ്ട്.

എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ ഒന്ന് എല്ലാ വിശുദ്ധന്മാരെയും ആരാധിക്കാനുള്ള ദിവസമായി നിശ്ചയിച്ചു. ഇതാണ് ഓൾ സെയിന്റ്സ് ഡേ. ഇതിന്റെ തലേദിവസം ഓൾ ഹാലോസ് ഈവ് എന്നറിയപ്പെടുന്നു. ഇത് പിൻകാലത്ത് ഹലോവീനായി മാറിയെന്ന് കരുതുന്നു. പ്രാചീന കെൽറ്റിക് ആഘോഷമായ സാംവിനിൽ നിന്നാണ് ഹാലോവീൻ ഉത്ഭവിച്ചതെന്നും കഥയുണ്ട്.

പ്രാചീന കെൽറ്റുകൾ പുതുവർഷം ആഘോഷിച്ചിരുന്നത് നവംബർ ഒന്നിനായിരുന്നത്രെ. പുതുവർഷ തലേന്ന് പ്രേതങ്ങൾ ഭൂമിയിലേക്ക് മടങ്ങിവരുമെന്ന് ഇവർ വിശ്വസിച്ചിരുന്നതായും ഒക്ടോബർ 31ന് രാത്രി അവർ സാംവിൻ ആഘോഷിക്കുകയും ഇത് ക്രമേണ ഹാലോവീനായി മാറിയെന്നും ഐതിഹ്യമുണ്ട്. വിശുദ്ധൻ എന്ന അർത്ഥം വരുന്ന ' ഹാലോ " (Hallow), വൈകുന്നേരം അഥവാ ഈവിനിംഗ് ( Evening ) എന്നീ പദങ്ങളിൽ നിന്നാണ് ഹാലോവീൻ (Halloween) എന്ന വാക്കിന്റെ ഉത്ഭവം.

ഇന്ന് വീടുകളിൽ ഹാലോവീൻ അലങ്കാരം നടത്തിയും പ്രേതങ്ങൾ, ദുർമന്ത്രവാദികൾ, സാങ്കല്പിക കഥാപാത്രങ്ങൾ തുടങ്ങിയവരുടെ വേഷം ധരിച്ചും ആളുകൾ ഹാലോവീൻ ആഘോഷിക്കുന്നു.

 നൂറ്റാണ്ടുകളായി ഹാലോവീൻ ആഘോഷങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് കണ്ണും വായും ഒക്കെ കൊത്തിവച്ച ഭീകരരൂപീകളായ മത്തങ്ങകൾ. വീടിലും പുറത്തുമെല്ലാം ഇത്തരം മത്തങ്ങകൾ കൊണ്ട് അലങ്കരിക്കുന്ന ചടങ്ങ് ' ജാക്ക് ഓ ലാന്റേൺ " എന്നാണ് അറിയപ്പെടുന്നത്. ഇത്തവണ അമേരിക്കയിൽ ' മാവറിക് " എന്ന് പേരിട്ട ഒരു കൂറ്റൻ മത്തങ്ങയെ ജാക്ക് ഓ ലാന്റേൺ ആയി അലങ്കരിച്ചത് കൗതുകമായി.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മത്തങ്ങയാണ് മിനസോട്ട സ്വദേശിയായ കർഷകന്റെ ഫാമിലുണ്ടായ മാവറിക് മത്തങ്ങ. ടോം ക്രൂസിന്റ് ടോം ഗൺ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ മാവറിക് ആണ് മത്തങ്ങയ്ക്ക് നൽകിയത്. 1161 കിലോ ഭാരമുള്ള മാവറിക് ആണ് ലോകത്ത് ഇതുവരെ ജാക്ക് ഓ ലാന്റേൺ ആയിട്ടുള്ളതിൽ ഏറ്റവും വലിയ മത്തങ്ങ.

ഈ മാസം ആദ്യം കാലിഫോർണിയയിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് മാവറികിന് അമേരിക്കയിലെ ഏറ്റവും വലിയ മത്തങ്ങയെന്ന റെക്കോഡ് ലഭിച്ചത്. മിനസോട്ടയിലെ അനോക നഗരത്തിലെ സിറ്റി ഹാളിലാണ് മാവറികിനെ കാണാനാവുക. പരുന്തിന്റെ രൂപത്തിലെ ജാക്ക് ഓ ലാന്റേണായിട്ടാണ് മാവറികിനെ മാറ്റിയെടുത്തിരിക്കുന്നത്.

 വേഷത്തിൽ മാത്രമല്ല കൈയ്യിലെ നഖങ്ങളിലും ഹാലോവീൻ സ്റ്റൈലിന് പ്രിയമേറെയാണ്. വേഷത്തിനനുസരിച്ചുള്ള ഹാലോവീൻ നെയിൽ ആർട്ടുകൾക്ക് വിദേശത്ത് ഡിമാൻഡേറുകയാണ്. ആൽമണ്ട്, സ്ക്വയർ, റൗണ്ട്, സ്റ്റിലെറ്റോ എന്നീ ഷേപ്പുകളിലെ നെയിൽ ആർട്ടുകൾ ലഭിക്കും. ഹാലോവീൻ തീമിന് അനുസരിച്ച് കറുപ്പ്, ഓറഞ്ച്, വെള്ള നിറങ്ങളെയാണ് ബേസ് നിറങ്ങളായി തിരഞ്ഞെടുക്കുന്നത്. ചെറിയ ഭൂതങ്ങൾ മുതൽ ചിലന്തി, ജാക്ക് ഓ ലാന്റേൺ, അസ്ഥികൂടം തുടങ്ങിയവയാണ് പ്രധാന ഡിസൈനുകൾ.

 യു.എസിലെ മിൽവോക്കി കൗണ്ടി മൃഗശാലയിലെ ബ്രിട്ടനി, റൂത്ത്, ബെൽ എന്നീ മൂന്ന് ആഫ്രിക്കൻ ആനകൾക്ക് ഹാലോവീന് മുന്നോടിയായി പ്രത്യേക ട്രീറ്റാണ് അധികൃതർ ഒരുക്കിയത്. മൂന്ന് ഭീമൻ മത്തങ്ങകളാണത്. ആനകൾക്ക് ഇഷ്ടമുള്ള പോലെ ഈ മത്തങ്ങകൾ തകർക്കുകയും കഴിക്കുകയും ചെയ്യാം.

ഇതിന്റെ വീഡിയോ അധികൃതർ പുറത്തുവിട്ടു. ഭീമൻ മത്തങ്ങകളെ ഒരാന ഫുട്ബോൾ പോലെ തട്ടുന്നത് വീഡിയോയിൽ കാണാം. തകർത്ത മത്തങ്ങ കഴിക്കാൻ ആന തുമ്പിക്കൈ കൊണ്ട് ബുദ്ധിമുട്ടുന്നതും കാണാം. സിംഹം ഉൾപ്പെടെ മൃഗശാലയിലെ മറ്റ് ജീവികൾക്കും മത്തങ്ങ നൽകി. പോഷകാഹാര പദ്ധതിയുടെ ഭാഗമായാണ് മൃഗങ്ങൾക്ക് മത്തങ്ങ നൽകിയതെന്ന് അധികൃതർ പറയുന്നു. ലോകത്ത് മത്തങ്ങ കൃഷിയുടെ 80 ശതമാനവും യു.എസിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.