മുണ്ടക്കയം. കർഷകനെ കൃഷിഭൂമിയിൽ നിന്ന് കുടിയിറക്കുന്നതിനെതിരെയും ബഫർ സോൺ നടപ്പാക്കരുതെന്നാവശ്യപ്പെട്ടും ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ആഹ്വാനം ചെയ്ത സിഗ്നേച്ചർ കാമ്പയിൻ മുണ്ടക്കയത്ത് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറൽ ഫാദർ ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമതിയുടെ പ്രസിഡന്റ് റ്റി.എസ്.റഷീദ് ആദ്യ കൈയൊപ്പ് രേഖപ്പെടുത്തി. സമാപന സമ്മേളനത്തിൽ ഫാദർ മാത്യു പുത്തൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കാർഷിക ജില്ല ഇൻഫാം പ്രസിഡന്റ് അഡ്വ. ഏബ്രഹാം പന്തിരുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. ഫാദർ മാർട്ടിൻ വെള്ളിയാംകുളം, സണ്ണി വെട്ടുകല്ലേൽ, ഷാബോച്ചൻ മുളങ്ങാശ്ശേരിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |