കോട്ടയം. ഭാര്യാ സഹോദരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ചേർത്തല തണ്ണീർമുക്കം ഭാഗത്ത് വള്ളിപ്പാട്ട്ചിറ ജിജോയെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ സഹോദരനായ ജിബിനെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയിൽ ജിജോയും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. തടയാൻ ശ്രമിച്ച ജിബിനെ കത്രിക കൊണ്ട് കുത്തുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് മണിമല പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. മണിമല എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ മാരായ വിജയകുമാർ, സുരേഷ് ഇ.എസ്, സി.പി.ഓ മാരായ പ്രതാപ്, അഭിലാഷ്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |