തിരുവനന്തപുരം: കേരള സർവകലാശാലയിലെ കോളേജുകളിൽ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തും. ആലപ്പുഴ മേഖലയിൽ മൂന്നിന് പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജ്, കൊല്ലം, പത്തനംതിട്ട മേഖലയിൽ നാലിന് കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം മേഖലയിൽ 5ന് പാളയം സെനറ്റ് ഹൗസ് എന്നിവിടങ്ങളിലാണ് അലോട്ട്മെന്റ്. വെബ്സൈറ്റ്: http://admissions.keralauniversity.ac.in
ഒഴിവുള്ള ബി.എഡ് സീറ്റുകളിലേക്ക് 3ന് സ്പോട്ട് അഡ്മിഷൻ അതത് കോളേജുകളിൽ വച്ച് നടത്തും. വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ.പബ്ലിക് അഡ്മിനിസ്ട്രേഷൻ (എസ്.ഡി.ഇ - റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018, 2019 അഡ്മിഷൻ), ഫെബ്രുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ എം.ഫിൽ ബോട്ടണി (2020 - 2021 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നിന് കായംകുളം എം.എസ്.എം കോളേജിൽ നടത്താനിരുന്ന ബി.എസ്സി ബയോടെക്നോളജി (മൾട്ടിമേജർ) - കോംപ്ലിമെന്ററി - സുവോളജി പ്രാക്ടിക്കൽ പരീക്ഷ നവംബർ 7ലേക്ക് മാറ്റി. മറ്റ് പരീക്ഷകൾ മാറ്റമില്ല.
നാലാം സെമസ്റ്റർ എം.കോം പരീക്ഷയുടെ വൈവ വോസിയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.പി.എ മ്യൂസിക് (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 8 മുതൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും.
നവംബർ 25ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി മേഴ്സിചാൻസ് പരീക്ഷയ്ക്ക് പിഴകൂടാതെ 10 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.സി.എ (റെഗുലർ - 2020 സ്കീം, 2020 അഡ്മിഷൻ) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 8 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
സെന്റർ ഫോർ ജിയോസ്പെഷ്യൽ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്നോളജി കോഴ്സിൽ പ്രവേശനത്തിന് 15നകം അപേക്ഷിക്കാം. യോഗ്യത: ജിയോളജി, ജിയോഗ്രഫി, എൻവയോൺമെന്റ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്. ഫോൺ: 0471 2308214.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |