SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.22 AM IST

ലഹരിക്കെതിരെ അണിചേർന്ന് എസ്.എൻ.കോളേജും

sn
ലഹരിക്കെതിരെ കണ്ണൂർ എസ്.എൻ.കോളേജ് സംഘടിപ്പിച്ച റാലിയുടെ മുൻനിര

തോട്ടട : കണ്ണൂർ ശ്രീനാരായണ കോളേജ് എൻ.എസ്.എസ്, എൻ.സി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലിയിലും മനുഷ്യച്ചങ്ങലയിലും 2500 ഓളം വിദ്യാർത്ഥികൾ അണിചേർന്നു.കാമ്പസുകളിലും പൊതുഇടങ്ങളിലും സമൂഹത്തിലും ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ആഹ്വാനപ്രകാരം എസ്.എൻ.കോളേജിൽ ഈ പരിപാടി സംഘടിപ്പിച്ചത്.

കോളേജ് അങ്കണത്തിൽ നിന്നും ആരംഭിച്ച റാലിയിൽ പന്ത്രണ്ട് ഡിപ്പാർട്ട്മെൻറുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും എൻ എസ്.എസ്, എൻ.സി.സി. വളണ്ടിയർമാരും അണിനിരന്നു. താഴെ ചൊവ്വ എസ്.ബി.ഐ. ജംഗ്ഷൻ വരെ ചങ്ങല നീണ്ടു നിന്നു . താഴെ ചൊവ്വയിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. എൻ എസ്.എസ്. വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റും ശ്രദ്ധയാകർഷിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.അജയകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ സുമേഷ് പി.സി, ശ്രീലത ഇ, എൻ.സി.സി ഓഫീസർ ഡോ. സി.പി സതീഷ് , ഐ.ക്യൂ എ.സി. കോഡിനേറ്റർ ഡോ.കെ.പി.പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൂർ എം.എൽ.എ. കടന്നപ്പള്ളി രാമചന്ദ്രനും സംബന്ധിച്ചു.

ഒരു മാസമായി നടക്കുന്ന പരിപാടിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ, ക്വിസ്, ചുമർ ചിത്രരചന, ലഘുലേഖ വിതരണം, പോസ്റ്റർ രചന തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികളും ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.