SignIn
Kerala Kaumudi Online
Friday, 19 April 2024 11.40 PM IST

ഉന്നത വിദ്യാഭ്യാസ സംരക്ഷണം: ഇന്ന് ഇടതുമുന്നണി കൂട്ടായ്മ

ldf

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക,കേരളത്തിന്റെ മുന്നേറ്റത്തെ തടയാനുള്ള നീക്കങ്ങളെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഇടതുജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന് സെമിനാർ സംഘടിപ്പിക്കും.വൈകിട്ട് മൂന്നിന് എ.കെ.ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ അറിയിച്ചു.
വിജ്ഞാന സമൂഹ നിർമ്മിതിയിലൂടെ കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇല്ലാത്ത അധികാരങ്ങളുണ്ടെന്ന് പ്രഖ്യാപിച്ച് ചാൻസലർ ഈ രംഗത്തെ പുരോഗതി തടസപ്പെടുത്തുന്നതിന് ഇടപെട്ടുകൊണ്ടിരിക്കുന്നതെന്നും.കേരളത്തിന്റെ വികസന പദ്ധതികളെയെല്ലാം തടസപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളുടെ തുടർച്ചയായാണ് ഇത്തരം ഇടപെടലിനേയും കാണേണ്ടതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.