കൊച്ചി: പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ദിവസവും അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകണമെന്നു ഹൈക്കോടതി. അന്വേഷണവുമായി പ്രതി സഹകരിക്കണമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശിച്ചു. എൽദോസിനു തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജിയിലാണ് നിർദ്ദേശം.
കേസന്വേഷണവുമായി എൽദോസ് സഹകരിക്കുന്നില്ലെന്നും പരാതിക്കാരിയുടെ മാനസികാവസ്ഥയോ പ്രതി അധികാരം ദുർവിനിയോഗം ചെയ്യാനുള്ള സാദ്ധ്യതയോ കോടതി പരിഗണിച്ചില്ലെന്നും സർക്കാർ ഹർജിയിൽ പറയുന്നു. കേസ് ഈമാസം എട്ടിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |