മാവേലിക്കര: എൻ.എസ്.എസ് മാവേലിക്കര താലൂക്ക് കരയോഗ യൂണിയൻ പതാക ദിനം ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.എം.രാജഗോപാലപിള്ള യൂണിയൻ ആസ്ഥാനത്ത് പതാക ഉയർത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
വൈസ് പ്രസിഡൻ്റ് ഡോ.പ്രദീപ് ഇറവങ്കര, സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, യൂണിയൻ കമ്മറ്റി അംഗങ്ങളായ ജി.ചന്ദ്രശേഖരപിളള, രാജീവ്, സേതുമോഹനൻ പിള്ള, കെ.ജി.സുരേഷ്, എസ്.ചന്ദ്രശേഖരപിള്ള, ജി.പത്മനാഭപിള്ള, കെ.രാമകൃഷ്ണൻ ഉണ്ണിത്താൻ, പ്രദീപ് കുമാർ, പാലമുറ്റത്ത് വിജയകുമാർ, ഗോപാലകൃഷ്ണപിള്ള, എസ് ശ്രീകണ്ഠൻ പിള്ള പ്രതിനിധി സഭ അംഗങ്ങളായ കെ.ജി.മഹാദേവൻ, പി.കെ.കൃഷ്ണകുമാർ, എസ്.എസ്.പിള്ള, ചേലക്കാട്ട് രാധാകൃഷ്ണൻ, വനിത യൂണിയൻ സെക്രട്ടറി എം.ബി.മീര, രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |