SignIn
Kerala Kaumudi Online
Thursday, 25 April 2024 8.14 PM IST

റാന്നിയിൽ ലഹരി വിരുദ്ധ സേന ഒരുങ്ങി

drugs-
വെച്ചുച്ചിറ ഗവ പോളിടെക്നിക്കിൽ ലഹരി മുക്ത പ്രതിജ്ഞയെടുക്കുന്നു

റാന്നി : കേരളപ്പിറവി ദിനത്തിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സേന ഒരുങ്ങി. റാന്നി ഇനീഷ്യേറ്റീവ് എഗനിസ്റ്റ് നാർകോട്ടിക്സ് (റാന്നി റെയിൻ ) എന്ന പേരിലാണ് ലഹരിക്കെതിരെ സേന രൂപീകരിച്ചത്. നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കാളികളാകും. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി വിദ്യാർത്ഥികളേയും അദ്ധ്യാപകരെയും സന്നദ്ധ സംഘടനാപ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് സേന രൂപീകരിച്ചത്. സ്കൂൾ പാർലമെന്റ് രീതിയിൽ രൂപീകരിച്ച സേനയിൽ ഓരോ സ്കൂളിലും നിയോഗിക്കപ്പെട്ട അദ്ധ്യാപകൻ ചുമതല വഹിക്കും. ലീഡർമാരാണ് സേനയ്ക്ക് നേതൃത്വം നൽകുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും ലഹരി വില്പനയും തടയുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലഹരി വിൽക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങൾ കണ്ടെത്തി പൊലീസിനെയും എക്സൈസിനെയും അറിയിക്കും. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.