ജയ്പൂർ: വിദേശരാജ്യങ്ങളിൽ നരേന്ദ്രമോദിക്ക് ലഭിക്കുന്ന സ്വീകാര്യത അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാനിലെ മൻഗറിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം.
''വിദേശരാജ്യങ്ങളിൽ പോകുമ്പോൾ വലിയ ആദരമാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്. കാരണം അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതിനാലാണ്. ജനാധിപത്യം ആഴത്തിൽ വേരോടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് ഈ ആദരം. ഇത് തിരിച്ചറിയുമ്പോഴാണ് ആ രാജ്യത്തിന്റെ പ്രധാനമന്ത്രി തങ്ങളുടെ രാജ്യത്തേക്ക് വരുന്നതിന്റെ അഭിമാനം അവർക്കുണ്ടാവുന്നത്""- ഗെലോട്ട് പറഞ്ഞു.
താനും ഗെലോട്ടും മുഖ്യമന്ത്രിമാർ എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു. സീനിയറായിരുന്നു അദ്ദേഹം. വേദിയിൽ ഇരിക്കുന്നവരിൽ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിയും അദ്ദേഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും വേദിയിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |