തൃശൂർ: ഹെൽമെറ്റ് വച്ച് സൈക്കിളോടിച്ച് ആരോഗ്യ വകുപ്പ് കാമ്പയിന്റെ ഭാഗമായി മേയറും കൂട്ടരും. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ആരോഗ്യ വകുപ്പിന്റെ കാമ്പയിനാണ് തൃശൂർ കോർപറേഷൻ അങ്കണത്തിൽ തുടക്കമായത്. മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ ജീവനക്കാർക്ക് സൈക്കിളുകൾ വിതരണം ചെയ്താണ് ക്യാമ്പയിന് തുടക്കമിട്ടത്.
ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി ഫ്ളാഗ് ഓഫ് ചെയ്ത റാലി സ്വരാജ് റൗണ്ട് ചുറ്റി ആരോഗ്യകേരളം ഓഫീസിൽ സമാപിച്ചു. സ്റ്റേറ്റ് ട്രെയിനിംഗ് നോഡൽ ഓഫീസർ ഡോ. ദിവ്യ, സീനിയർ കൺസൾട്ടന്റ് സീന, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു. ആർ രാഹുൽ, പറവട്ടാനി നഗര കുടുംബാരോഗ്യ കേന്ദ്രത്തിലെ ട്രീസ എന്നിവരും ആരോഗ്യകേരളം ജില്ലാ ഓഫീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പറവട്ടാനി നഗര കുടുംബാരോഗ്യ കേന്ദ്രം, ഗോസായിക്കുന്ന്, കച്ചേരി എന്നിവിടങ്ങളിലേക്കും ആരോഗ്യകേരളം ഓഫീസിലേക്കുമാണ് സൈക്കിളുകൾ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |