കൊച്ചി: ലഹരിവസ്തുക്കളിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റിനിറുത്താൻ വിദ്യാലയങ്ങൾക്ക് ചുറ്റും യു.ഡി.എഫ് നിരീക്ഷണവലയം തീർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലഹരിക്കെതിരെ യു.ഡി.എഫ് സംസ്ഥാനതലത്തിൽ നടത്തുന്ന 'ഉണരുക, കേരളമേ" പ്രചാരണത്തിന്റെ ഉദ്ഘാടനം ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കച്ചവടക്കാരെ കണ്ടെത്തി പൊലീസിന് കൈമാറും.
രാഷ്ട്രീയത്തിനതീതമായി സന്നദ്ധ സംഘടനകളുടെും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെയാകും നിരീക്ഷണം. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് പിന്തുണ നൽകും.
യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം. ഹസൻ അദ്ധ്യക്ഷത വഹിച്ചു. പ്രചാരണലോഗോ നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ പ്രകാശനം ചെയ്തു. സംഗീതസംവിധായകൻ ബേണി ഇഗ്നേഷ്യസ് ലഹരിവിരുദ്ധ സന്ദേശം നൽകി. യു.ഡി.എഫ് നേതാക്കളായ പി.ജെ. ജോസഫ്, ടി.എ. അഹമ്മദ് കബീർ, അനൂപ് ജേക്കബ്, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |