SignIn
Kerala Kaumudi Online
Friday, 19 April 2024 11.48 PM IST

കെ. എസ്. എസ്. പി.എ കരിദിനാചരണം

ksspa

ഓയൂർ: കെ.എസ്.എസ് പി എ പൂയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പൂയപ്പള്ളി സബ് ട്രഷറിക്കുമുന്നിൽ കരിദിനാചരണം നടത്തി. മഹിളാഫാറം ജില്ലാ പ്രസിഡന്റ് എസ്. വിജയകുമാരി ഉദ്ഘാടനം ചെയ്തു. സൈമൺ വാപ്പാല അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്കരണ കുടിശിക ഉടൻ വിതരണം ചെയ്യുക,നാലുഗഡു ക്ഷാമബത്ത നൽകുക,മെഡിസെപ്പ്പദ്ധതി ന്യൂനതകൾ പരിഹരിച്ച് കൂടുതൽ നല്ല ആശുപത്രികളെ ഉൾപ്പടുത്തുക, ആയുർവേദ ചികിത്സാസൗകര്യങ്ങളെക്കൂടി ഉൾപ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി സബ് ട്രഷറികൾക്ക് മുമ്പിൽ കരിദിനം ആചരിച്ചത്. വെളിയം ഉഷേന്ദ്രൻ, സരളാകുമാരി, ശശിധരൻ പിള്ള, സുദർശനൻ പിള്ള, അപ്പുക്കുട്ടൻ, രാധാകൃഷ്ണൻ നായർ, അശോകൻ, ജയകുമാർ, കോശി ജോർജ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.