പാലക്കാട്: ജില്ലാ ഇൻഫർമേഷൻ ഓഫീസ് ചന്ദ്രനഗർ ഭാരത്മാതാ ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് നാളെ ഭരണഭാഷാ വാരാഘോഷം സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 12ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അദ്ധ്യക്ഷത വഹിക്കും. ഒപ്പം വിദ്യാർത്ഥികൾക്ക് ഭാഷ പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. ജില്ലാ കളക്ടർ മൃൺമയി ജോഷി മുഖ്യസാന്നിധ്യം വഹിക്കും. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അജീഷ് ദാസൻ മുഖ്യാതിഥിയാവും. തുടർന്ന് ഓട്ടൻതുള്ളൽ, മേഴ്സി കോളേജ് വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന കവി വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ എന്ന കവിതയുടെ നൃത്താവിഷ്കാരം എന്നിവ അരങ്ങേറും.
കല്യാണസൗഗന്ധികം അരങ്ങ് ഉണർത്തും
ഭരണഭാഷ വാരാഘോഷം പരിപാടിയിൽ ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം അദ്ധ്യാപിക കൂടിയായ കലാമണ്ഡലം വിനിതയും സംഘവും കല്യാണസൗഗന്ധികം വിഷയമാക്കി ഓട്ടൻതുള്ളൽ അവതരിപ്പിക്കും. കലാമണ്ഡലം വിന്ദുജ മേനോൻ പിൻപാട്ടും ആർ.എൽ.വി പ്രശാന്ത് മൃദംഗവും വായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |