കോവളം: കോടതി ഉത്തരവ് നടപ്പാക്കി വിഴിഞ്ഞം തുറമുഖം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ലോംഗ് മാർച്ചിന് എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ആഴാകുളം ജംഗ്ഷനിൽ എത്തിച്ചേർന്ന മാർച്ചിലെ ക്യാപ്ടന്മാരെ ശാഖാ പ്രസിഡന്റ് എ.സതികുമാർ ഷാൾ അണിയിച്ചു. കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ, മുല്ലൂർ വിനോദ് കുമാർ,അരുമാനൂർ ദീപു, മുക്കോല സന്തോഷ്, എ.പവന സുധീർ,ശാഖാ വൈസ് പ്രസിഡന്റ് ടി.സുധീന്ദ്രൻ,എസ്.സതികുമാർ,മദനകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |