കോട്ടയം. ബസേലിയസ് കോളേജിൽ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ എം.ജി.സർവകലാശാല സ്കൂൾ ഒഫ് ലെറ്റേഴ്സിന്റെയും പുസ്തകലോകം റിസർച്ച് ഫൗണ്ടേഷന്റെയും സഹകരണത്തോടെ 'സാഹിത്യസിദ്ധാന്തങ്ങൾ പുനർവായന' എന്ന വിഷയത്തിൽ ഇന്ന് മുതൽ 5 വരെ ത്രിദിന അന്തർദേശീയസെമിനാറും പുസ്തകോത്സവവും നടക്കും. രാവിലെ 9.30ന് ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.ബിജു തോമസ് അദ്ധ്യക്ഷത വഹിക്കും. ഡോ. കുര്യാസ് കുമ്പളക്കുഴി വിഷയാവതരണം നടത്തും. എസ്. ഹരീഷിനെ ആദരിക്കും. കൃതി പാഠം-ബാർത്തിന്റെ വിശകലനങ്ങൾ, ഡിസ്കോഴ്സ് അനാലിസിസ്, പൊതുമണ്ഡലവും ആധുനികസാഹിത്യരൂപങ്ങളുടെ ഉദയവും, സിനിമയും തിണസങ്കല്പവും, ആഖ്യാനശില്പം-വായനയിലെ എപ്പിസോഡ്, പാരിസ്ഥിതിക മനഃശാസ്ത്രം, പരിഭാഷയുടെ സർഗജാലകം, ആധുനിക സൗന്ദര്യശാസ്ത്രം എന്നീ വിഷയങ്ങളിലാണ് സെമിനാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |