കൊച്ചി: ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ കാമ്പസിൽ സംഘടിപ്പിച്ച ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാല ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് അഖില കേരള ഇന്റർകൊളീജിയറ്റ് വോളിബാൾ ടൂർണമെന്റിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. സ്കോർ 32. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി റണ്ണർ അപ്പായി. വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഡയറക്ടർ ഒഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. പി. ഉണ്ണിക്കൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |