ഗോൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായി മാറിയ നടനാണ് രജിത് മേനോൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലും രജിത് തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. വിവാഹ വാർഷിക ദിനത്തിൽ താൻ അച്ഛനായതിന്റെ സന്തോഷം രജിത് സമൂഹ മാദ്ധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു.
പെൺകുഞ്ഞിനാൽ അനുഗ്രഹപ്പെട്ടിരിക്കുന്നു എന്ന അടിക്കുറിപ്പാണ് രജിത്തും ഭാര്യ ശ്രുതിയും ഒരുമിച്ചു നിൽക്കുന്ന ചിത്രത്തിന് നൽകിയിരിക്കുന്നത്.
വിവാഹ വാർഷിക സമ്മാനമാണ് മകളെന്ന് രജിത് പറയുന്നു. ചലച്ചിത്ര താരങ്ങളായ സരയു, ശിവദ, മുക്ത, മൃദുല മുരളി തുടങ്ങിയവർ ആശംസകൾ അറിയിച്ചിട്ടുണ്ട്.
2018 നവംബർ രണ്ടിനാണ് രജിത്തും ശ്രുതിയും വിവാഹിതരായത്. അഭിനയത്തിനു പുറമെ സംവിധാനത്തിലും രജിത് സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
അജുവർഗീസ്, ശ്രിത ശിവദാസ്, ഗോവിന്ദ് പദ്മസൂര്യ, ഭഗത് മാനുവൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ലവ് പോളിസി എന്ന സംഗീത ആൽബം സംവിധാനം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |