ഡിനോ ഡെന്നിസ്, റത്തിന എന്നിവരുടെ ചിത്രങ്ങൾ അടുത്ത വർഷം
മമ്മൂട്ടിയെ നായകനാക്കി യുവ ഛായാഗ്രാഹകൻമാരിൽ ശ്രദ്ധേയനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ ആരംഭിക്കും. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്നതാണ് പ്രത്യേകത. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ജ്യോതിക ആണ് നായിക. കാതൽ പൂർത്തിയായശേഷം മമ്മൂട്ടി റോബിൻ രാജിന്റെ ചിത്രത്തിൽ അഭിനയിക്കും. റോബി വർഗീസ് രാജിന്റെ ചിത്രം പൂർത്തിയായശേഷം ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് മമ്മൂട്ടി ഒരുങ്ങുന്നത്. ത്രില്ലർ ശ്രേണിയിൽപ്പെട്ട ഈ ബിഗ് ബഡ്ജറ്റ് ചിത്രം തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേർന്നാണ് നിർമിക്കുന്നത് .നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ബാദുഷ ആണ് പ്രൊജക്ട് ഡിസൈനർ. പൃഥ്വിരാജ് ചിത്രം കാപ്പ, ടൊവിനോ തോമസ് നായകാനാവുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾക്കു ശേഷം തിയേറ്റർ ഒഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നീസ്. ഡിനോ ഡെന്നിസിന്റെ ചിത്രത്തിനുശേഷം റത്തിനയുടെ ചിത്രത്തിൽ അഭിനയിക്കാനാണ് തീരുമാനം. പുഴുവിനുശേഷം മമ്മൂട്ടിയും റത്തിനയും വീണ്ടും ഒരുമിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |