കോഴിക്കോട്: 2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി സർക്കാർ നേതൃത്വം നൽകുന്ന 'വൺ മില്ല്യൺ ഗോൾ - ക്യാമ്പയിൻ 2022' പ്രചരണ പരിപാടിക്ക് 11 മുതൽ തുടക്കമാകും. പൊതുജനങ്ങളിലും കുട്ടികളിലും ഫുട്ബോൾ കളിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ജില്ലയിൽ 72 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നവംബർ 20 വരെ ഓരോ കേന്ദ്രത്തിലായി 10 നും 12 നും ഇടയിൽ പ്രായമുള്ള 100 കുട്ടികൾക്ക് 1 മണിക്കൂർ വീതം ഫുട്ബോളിൽ പ്രാഥമിക പരിശീലനം നൽകുന്നതാണ് പദ്ധതി. സ്പോർട്സ് കൗൺസിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്പോർട്സ് അസോസിയേഷനുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി സേ നോ ടു ദി ഡ്രഗ്സ് എന്ന ലഹരി വിരുദ്ധ പ്രചരണവും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |