പത്തനംതിട്ട : ജില്ലയിൽ നിരക്ഷരരായി 1699 സ്ത്രീകളും 643 പുരുഷൻമാരും ഉള്ളതായി സാക്ഷരതാ മിഷന്റെ സർവേയിൽ കണ്ടെത്തി. ആകെ 2342 പേർ ജില്ലയിൽ നിരക്ഷരരായിട്ടുണ്ട്. അറുപത് വയസ് കഴിഞ്ഞവരാണ് ഭൂരിഭാഗവും. കൂടുതൽ നിരക്ഷരരുള്ളത് പെരുനാട് പഞ്ചായത്തിലാണ്, 202 പേർ. ഓമല്ലൂർ പഞ്ചായത്തിലാണ് ഏറ്റവും കുറവ്, 42 പേർ മാത്രം.
ജില്ലയിൽ 2000 നിരക്ഷരർക്ക് വിദ്യാഭ്യാസം നൽകാനാണ് കേന്ദ്രസർക്കാർ നിർദ്ദേശമെങ്കിലും 342 പേരെ അധികമായി കണ്ടെത്തിയിട്ടുണ്ട്. 15 വയസിന് മുകളിലുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികയിൽ നിന്ന് കിടപ്പുരോഗികളെ ഒഴിവാക്കിയിട്ടുണ്ട്. സാഷരതാ പ്രേരക്മാർ, എസ്.ടി പ്രൊമോട്ടർമാർ, ആശാവർക്കർമാർ, വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടത്തിയത്.
സാക്ഷരതാമിഷൻ അതോറിട്ടിയുടെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലാണ് സർവേ നടത്തിയത്. സർവേയിൽ കണ്ടെത്തിയവർക്ക് പരിശീലനം നൽകി പരീക്ഷ നടത്തും. അടിസ്ഥാന വിദ്യാഭ്യാസം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആകെ നിരക്ഷരർ : 2342
കൂടുതൽ നിരക്ഷരരുള്ള പഞ്ചായത്ത് : പെരുനാട് , 202
കുറവ് നിരക്ഷരരുള്ള പഞ്ചായത്ത് : ഓമല്ലൂർ , 42
ആദിവാസി വിഭാഗം : 404 പേർ
എസ്.സി വിഭാഗം : 957
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |