SignIn
Kerala Kaumudi Online
Thursday, 25 April 2024 1.10 PM IST

കേരളസർവകലാശാല വാർത്തകൾ

kerala-university

തിരുവനന്തപുരം: കേരളസർവകലാശാല നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക് (യു.സി.ഇ.കെ 2018 സ്‌കീം),
ഏപ്രിൽ 2022, മൂന്നാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം), മെയ് 2021 എന്നീ പരീക്ഷകളുടെ
സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും
ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 7 മുതൽ 9വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.

മേഴ്സിചാൻസ് പരീക്ഷാഫീസ്

കേരളസർവകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ/എം.പി.എ/എം.റ്റി.എ (മേഴ്സി ചാൻസ് - 2010 - 2017 അഡ്മിഷൻ
വരെ), ഡിസംബർ 2022 ഡിഗ്രി പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ നവംബർ
15വരെയും 150 രൂപ പിഴയോടെ നവംബർ 18വരെയും 400 രൂപ പിഴയോടെ നവംബർ 21വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (റെഗുലർ/ബ്രിഡ്ജ് 2021 - 2022) അപേക്ഷ ക്ഷണിക്കുന്നു. കേരളസർവകലാശാലയുടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുളള (റെഗുലർ/ബ്രിഡ്ജ്
2021 - 2022) അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോം സർവകലാശാല വെബ്‌സൈറ്റിൽ
(www.research.keralauniversity.ac.in) നിന്ന് ഡൗൺലോഡ് ചെയ്യണം. യോഗ്യരായ
വിദ്യാർത്ഥികൾ അപേക്ഷാഫോമും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തിൽ 30ന് വൈകിട്ട് 5ന് മുൻപ് സമർപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.