ചേപ്പാട് :രാമപുരീ എച്ച്.എസിലെ എസ്.പി.സി കുട്ടികളും കരീലക്കുളങ്ങര പൊലീസും ചേർന്ന് ലഹരി വിരുദ്ധ സൈക്കിൾ സന്ദേശ റാലി നടത്തി. മദ്യവും മയക്കുമരുന്നും നാടിനെ ആപത്താണെന്നും കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം വരുംതലമുറകളെ നശിപ്പിക്കുമെന്നുംപറഞ്ഞ് ലഹരിക്കെരിരെ രാമപുരം ഹയർസെക്കൻഡറി സ്ക്കൂളിൽ കേരള പിറവി ദിനത്തിൽ നടത്തിയ പരിപാടി കരീലക്കുളങ്ങര സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ഷെഫീഖ് ഫ്ളാഗ് ഓഫ് ചെയ്തു. പ്രഥമ അധ്യാപിക പ്രവാദ, വാർഡ് മെമ്പർ രാജീവ്കുമാർ , പി.ടി.എ പ്രസിഡന്റ് ഉല്ലാസ് കുമാർ ,ചെയർമാൻ മധു, അധ്യാപിക മായ, രഞ്ചുനാഥ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |