ന്യൂഡൽഹി: ചേരിനിവാസികളെ പുനഃരധിവസിപ്പിക്കാൻ ദക്ഷിണ ഡൽഹിയിലെ കൽക്കാജിയിൽ നിർമ്മിച്ച 3024 ഫ്ലാറ്റുകളുടെ താക്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുണഭോക്താക്കൾക്ക് കൈമാറി. ഡൽഹി വിജ്ഞാൻ ഭവനിലാണ് ചടങ്ങ് നടന്നത്.
ചേരികളിലെ നിരവധി ദരിദ്ര കുടുംബങ്ങൾക്ക് പുതിയ തുടക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നഗരത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുമ്പോൾ സമഗ്രമായ വികസനനം സാദ്ധ്യമാകില്ല. ബാങ്ക് അക്കൗണ്ടില്ലാത്ത 50 ലക്ഷം പേർ ഡൽഹിയിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 345 കോടി രൂപ ചെലവിലാണ് ഫ്ലാറ്റുകൾ നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |