കൊല്ലം: അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ അരിവണ്ടി നാളെ മുതൽ ജില്ലയിൽ പര്യടനം ആരംഭിക്കും. നാല്, അഞ്ച് തീയതികളിൽ കൊല്ലം താലൂക്ക് ഡിപ്പോ പരിധിയിൽ മാവേലി സ്റ്റോറുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അരിവണ്ടിയെത്തും.
വാഹനത്തിൽ നിന്ന് സബ്സിഡി നിരക്കിൽ പത്ത് കിലോ അരി വീതം ലഭിക്കും. ജയ, മട്ട, കുറുവ എന്നീ ഇനങ്ങളിലുള്ള അരികൾക്ക് പുറമേ പച്ചരിയും ആകെ പത്ത് കിലോ 25 രൂപയ്ക്ക് ലഭിക്കും. അരിക്ക് പുറമേ സപ്ലൈകോയിൽ ലഭ്യമായ മറ്റിനങ്ങളും വാഹനത്തിൽ നിന്ന് വാങ്ങാം. കൂടുതൽ ജനങ്ങളിൽ ചെറിയ വിലയിൽ ജയ അരി എത്തുന്നതോടെ പൊതുവിപണിയിൽ ജയ അരിയുടെ വില ഇടിയുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് സപ്ലൈകോ ഔട്ട്ലെറ്റുകൾ തൊട്ടടുത്തില്ലാത്ത പ്രദേശങ്ങളിലൂടെയാണ് അരി വണ്ടിയുടെ റൂട്ട് നിശ്ചയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |