SignIn
Kerala Kaumudi Online
Saturday, 20 April 2024 3.27 PM IST

മിസലേനിയസ് സംഘങ്ങളെ കൈ പിടിച്ചുയർത്തും: വി.എൻ.വാസവൻ

തിരുവനന്തപുരം: മിസലേനിയസ് സംഘങ്ങളെ സർക്കാർ കൈപിടിച്ചുയർത്തുമെന്ന് മന്ത്രി വി.എൻ.വാസവൻ. അസോസിയേഷൻ ഒഫ് കേരള മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ (ആംകോസ്) നാലാം വാർഷികം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷനായി. സഹകരണരംഗത്ത് 25 വർഷം പൂർത്തിയാക്കിയ എൻ.അപ്പുകുട്ടൻ നായർ, ഉണ്ണി ആറ്റിങ്ങൽ, ബസന്ത് ലാൽ, സി.ഭുവനേന്ദ്രൻ നായർ എന്നിവരെ മന്ത്രി ആദരിച്ചു. മുൻ എം.എൽ.എ ടി.ശരത് ചന്ദ്രപ്രസാദ്, ആംകോസ് ജനറൽ സെക്രട്ടറി ഇളമ്പ ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ, ജില്ലാ ജോയിന്റ് രജിസ്ട്രാർ നിസാമുദ്ദീൻ ,ചിറയിൻകീഴ് അസിസ്റ്റന്റ് രജിസ്ട്രാർ ഷിബു, തിരുവനന്തപുരം അസിസ്റ്റന്റ് രജിസ്ട്രാർ സുരേഷ് കുമാർ, ടി.എസ്.വിജയകുമാർ, ബേബി ഹരീന്ദ്രദാസ്, ആർ.മണികണ്ഠൻ പിള്ള, എൽ.ലത, രതീഷ് ആർ.നായർ എന്നിവർ സംസാരിച്ചു. ആംകോസിന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഉൾപ്പെടുത്തി നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.