കൊല്ലം: സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്കും, പോലീസ് അതിക്രമത്തിനും,യൂണിവേഴ്സിറ്റികളിലെ സ്വജനപക്ഷപാതത്തിന് എതിരെയും പി.പി.ഇ കിറ്റിലെ അഴിമതി അന്വേഷിക്കുക, മുൻ മന്ത്രിമാർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളിൽ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും വിലകയറ്റത്തിൽ ഇടപെടാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും ഇന്ന് രാവിലെ 10ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പിണറായി ഭരണത്തിനെതിരെ മാർച്ച് നടത്തി പൗര വിചാരണ ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു. പ്രതിഷേധ മാർച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. മാർച്ച് ജില്ലാ പഞ്ചായത്തിന് മുന്നിൽ നിന്നാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |