മൊഹാലി: 2023ലെ ഐ.പി.എൽ സീസണിൽ മായങ്ക് അഗർവാളിന് പകരം ശിഖർ ധവാൻ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്ടനാകും. പഞ്ചാബ് കിംഗ്സ് ഫ്രാഞ്ചൈസിയുടെ ബോർഡ് മീറ്റിംഗിലാണ് ഈ തീരുമാനം ഉണ്ടായത്. മായങ്കിന്റെ കീഴിൽ കഴിഞ്ഞ സീസണിൽ പഞ്ചാബിന് പ്ലേഓഫിൽ എത്താനായിരുന്നില്ല. താരം ഫോമൗട്ടും ആയിരുന്നു. കഴിഞ്ഞയിടെ അനിൽ കുംബ്ലെയ്ക്ക് പകരം ഇംഗ്ലണ്ടിനെ ഏകദിന ലോകചാമ്പ്യൻമാരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ ഐ.പി.എൽ ചാമ്പ്യൻമാരുമാക്കിയ ട്രെവർ ബെയിലിസ്സിനെ ടീമിന്റെപ്രധാന പരിശീലകനായി നിയമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |